Home Archive by category Kerala News (Page 56)
Entertainment Kerala News

സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്.

തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.
Kerala News Top News

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂങ്കുന്നത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയായിരിക്കും പറവൂരിലേക്ക് കൊണ്ടുപോവുക. ഇരിങ്ങാലക്കുടയിൽ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്നായിരിക്കും
Kerala News

മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. എഫ്‌ഐആറിന്റെ പകർപ്പ്  ലഭിച്ചു. മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ്
Kerala News

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടെയാണ് സംഭവം. ഡിഎംസി ആശുപത്രിയിൽ മരണം സ്ഥിരീ കരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. വെടിയേറ്റയുടൻ ഇദ്ദേഹത്തെ
Kerala News

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്. നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്‌സി അവസാന വർഷ നഴ്സിംഗ്
Kerala News

ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

എറണാകുളം:ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. എടയപ്പുറംക്കാരിയായ നയനക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് തിരിക്കുന്നതിനിടെ വാതില്‍ തുറന്ന് കുട്ടി തെറിച്ചുവീഴുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങളുണ്ടാകുന്നതെന്നും വാതില്‍ ശരിയായി അടയ്ക്കാന്‍ പോലും ബസ് ജീവനക്കാര്‍
Kerala News

വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പാലക്കാട്‌: വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എടത്തറ – അഞ്ചാമൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട്‌ സർക്കിൾ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ ശ്രീജിത്ത്‌, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ
Kerala News

പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് പട്ടാമ്പി കീഴായൂർ സ്വദേശി ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം
Kerala News

ലോസ് ഏഞ്ചൽസ്: കാട്ടുതീ വിഴുങ്ങിയ യുഎസ് നഗരമായ മാലിബുവിന്റെ നിലവിലെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്.

ലോസ് ഏഞ്ചൽസ്: കാട്ടുതീ വിഴുങ്ങിയ യുഎസ് നഗരമായ മാലിബുവിന്റെ നിലവിലെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ചിത്രങ്ങളിൽ പച്ചപ്പ് നിറഞ്ഞ പ്രദേശമെല്ലാം കത്തിച്ചാമ്പലായതും നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയതും കാണാം. പ്രശസ്ത ടൂറിസ്റ്റ് പ്രദേശമായ മാലിബു നിരവധി ബീച്ചുകളാലും സന്ദർശകരെ ആകർഷിക്കുന്ന ബീച്ച് ഹൗസുകളാലും സമ്പന്നമായ ഒരു പ്രദേശമാണ്. പുറത്തുവന്ന പുതിയ സാറ്റ്‌ലൈറ്റ്
Kerala News

സിപിഐഎം പ്രവർത്തകനായ അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് കോടതി.

തിരുവനന്തപുരം: സിപിഐഎം പ്രവർത്തകനായ അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് കോടതി. എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സംഭവം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവർത്തകനായ അശോകൻ