എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു. അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്ക്ക് ചർച്ച
കന്യാകുമാരി: കേരളത്തിൻ്റെ മാലിന്യപറമ്പായി കന്യാകുമാരിയെ മാറ്റാൻ സമ്മതിക്കില്ലായെന്ന് ജില്ലാ കളക്ടർ. കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കൂടുതൽ തീരുമാനവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ചെക്ക് പോസ്റ്റുകളിൽ ഇതുമായി സംബന്ധിച്ചുള്ള നോട്ടീസ് പതിക്കുമെന്നും, ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മാലിന്യങ്ങളുമായി വാഹനങ്ങൾ വന്നാൽ അവയുടെ പെർമിറ്റ് റദ്ദാക്കുമെന്നും ജില്ലാ
തിരുവനന്തപുരം: ബിവറേജിന് മുന്നിൽ വെച്ച് മദ്യം വാങ്ങിയിറങ്ങിയ ആളോട് പത്ത് രൂപ കടം ചോദിച്ച വയോധികന് മർദനം. പാറശ്ശാലയിലാണ് സംഭവം. പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത് എന്ന് ആക്രോശിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശ്ശാല ജംഗ്ഷനിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികൻ. ഇതിനിടെ മദ്യം വാങ്ങി
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടർന്നേക്കും. ചേർത്തല ഏരിയാ സെക്രട്ടറി ബി വിനോദ്, കായംകുളം ഏരിയാ സെക്രട്ടറി ബി അബിൻഷാ, ആലപ്പുഴ ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, ഹരിപ്പാട് ഏരിയാ സെക്രട്ടറി സി
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി നിർദേശം നൽകി. കേസിൽ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. ഇന്ന് റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. അല്പസമയം മുൻപ് പത്തനംതിട്ട
വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ഇതര സംസ്ഥാനക്കാരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്. വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഇരുവരും വൈദികനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രിൽ മാസം മുതൽ പലതവണകളായി വൈദികനിൽ പണം തട്ടി. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ വൈദികൻ പൊലീസിൽ പരാതി
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി
പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. സംഭവത്തില്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത്
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. അറുപതോളം പേർ