ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും. അതേസമയം,
ദിവസങ്ങളായി ഭീതി പരത്തുന്ന കടുവ കുരുങ്ങുമോ എന്ന് കണ്ണും നട്ട് കാത്തിരിക്കുകയാണ് വയനാട് പുൽപ്പള്ളി അമരക്കുനിക്കാർ. മയക്കുവെടി സംഘം ഉൾപ്പെടെ രാവിലെ സർവ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ കളത്തിലിറക്കി. കടുവയെ പൂട്ടാൻ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൻറെ ഡാറ്റാബേസിൽ ഇല്ലാത്ത
ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതിക്കും കോടതി ജാമ്യം നൽകി. ഇതോടെ കേസിൽ പിടികൂടിയ 17 പ്രതികളും ജാമ്യത്തിലായി. ശരദ് ഭാസാഹിബ് കലസ്കറിനാണ് പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ബി മുരളീധര പൈയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ 2018 മുതൽ കസ്റ്റഡിയിലാണെന്നും വിധി ഉടൻ ഉണ്ടാകാൻ സാധ്യതയില്ലെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം നൽകിയത്. ഗൗരി
ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച 2.30 ഓടെയാണ് സംഭവം.
ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനത്തിന് ശബരിമല അയ്യപ്പസന്നിധി ഒരുങ്ങി. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും. മകര സംക്രമ പൂജയ്ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കുമായി ദേവനേയും ശ്രീലകവും ഒരുക്കുന്ന ശുദ്ധീക്രീയകള്‍ ഇന്ന്
തൃശൂർ: തൃശ്ശൂർ ജില്ലയിലെ തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പിൽ ഗോപകുമാർ (54), കൊടുങ്ങല്ലൂർ മേത്തല സ്വദേശി വാലത്തറ വീട്ടിൽ രാജേഷ് (47) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കിസാൻ
തിരുവനന്തപുരം: കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ദില്ലി സ്വദേശി ആമിർ (22) ആണ് കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടത്. ഇടക്കല്ലിന് സമീപത്തെ ബീച്ചിന് സമീപം കടലിൽ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാർഡുകളായ എം. വിജയൻ.
തിരുവനന്തപുരം: ഭാര്യയുമായി അവിഹിതം സംശയിച്ച് ടിപ്പർ ഡ്രൈവറായ ഗുണ്ടയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരായി. സംഭവത്തിൽ കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെ
എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു. അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്ക്ക് ചർച്ച നടത്തും. കളക്ടർ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ
കന്യാകുമാരി: കേരളത്തിൻ്റെ മാലിന്യപറമ്പായി കന്യാകുമാരിയെ മാറ്റാൻ സമ്മതിക്കില്ലായെന്ന് ജില്ലാ കളക്ടർ. കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കൂടുതൽ തീരുമാനവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ചെക്ക് പോസ്റ്റുകളിൽ ഇതുമായി സംബന്ധിച്ചുള്ള നോട്ടീസ് പതിക്കുമെന്നും, ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മാലിന്യങ്ങളുമായി വാഹനങ്ങൾ വന്നാൽ അവയുടെ പെർമിറ്റ് റദ്ദാക്കുമെന്നും ജില്ലാ