തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. 1.33 നായിരുന്നു മരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പട്ടിക്കാട് സ്വദേശി അലീന (16) രാത്രി 12.30ഓടെ മരിച്ചിരുന്നു. തൃശൂര്‍ സെന്റ് ക്ലയേഴ്സ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 13-01-2025( ഇന്ന്) മുതൽ 16-01-2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച യെല്ലോ അലേർട്ട് നൽകിയത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മൂന്ന്
ചെന്നൈ: ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാലിന് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥികള്‍ ശുചിമുറി ഉള്‍പ്പെടെ വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്‌നാട് പാലക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുക, വെള്ളം ചുമന്നുകൊണ്ടുവരിക, സ്‌കൂള്‍ പരിസരം
കോഴിക്കോട്: പറമ്പല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ പി ഷാജിമോന്റെ മകന്‍ നിവേദ് (18) ആണ് മരിച്ചത്. ഫാംഡി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ പ്രവേശനസമയം കഴിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പറമ്പല്‍
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം. ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകൾ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നീ പ്രദേശങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കി. അതേസമയം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ ഇന്ന് പൊളിച്ചേക്കും. ഗോപൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.
ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് വിശേഷാൽ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും.
പാലക്കാട്: മുംബൈ പൊലീസ് ചമഞ്ഞ് 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ് നവാദ് ഗിരി സച്ചിന്‍(29) എന്നയാളെയാണ് കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വച്ച് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത് അറസ്‌റ്റ് ചെയ്‌തത്. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്‌ഥനില്‍ നിന്നാണ് ഇയാൾ പണം തട്ടിയത്.
ഇടുക്കി: ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) എന്നിവരാണ് പിടിയിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും മടങ്ങിയെത്തിയത്. രാജാക്കാട് മേഖലയിൽ ചില്ലറ വിൽപന നടത്താനാണ് ഇരുവരും കഞ്ചാവുമായി
തൃശൂർ: നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാട്ടൂർ സ്വദേശിയായ പോക്കാക്കില്ലത്ത് ആസിഖ് എന്ന സുധീറിനെ (39) യാണ് തൃശ്ശൂർ മുടിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അതിജീവിതയുടെ ജീവിത സാഹചര്യം