കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. മകള്‍ ആശാ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി ശരിവെച്ചത് എല്ലാവശങ്ങളും പരിഗണിച്ചാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൃതദേഹം
കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ
അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ഇതുവരെ എടുത്തിട്ടില്ല ഇനി വേണം എടുക്കാനെന്ന് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. അച്ഛന്റേത് മരണമല്ലെന്നും സമാധിയാണെന്നും കല്ലറ പൊളിക്കാനുള്ള നീക്കത്തിൽ ഹിന്ദു ഐക്യ വേദി തീരുമാനം എടുക്കുമെന്നും മാധ്യമങ്ങളോട് മകൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു സനന്ദന്റെ മറുപടി.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍. കേസില്‍
മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും
ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടർന്നതാണ് വിമർശനത്തിനിടയാക്കിയത്. ഉത്തരവെഴുതാൻ വേണ്ടി താൻ ഉച്ചയ്ക്ക് നേരത്തെ ഇറങ്ങിയെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്തിനാണ് ഇന്നലെ ഇറങ്ങാതിരുന്നത് എന്ന് കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂർ നാടകം കളിയ്ക്കുകയായിരുന്നു ആവർത്തിച്ച് ഹൈക്കോടതി. എന്താണ് കാരണം എന്ന് ബോബിയോട് ചോദിച്ചിട്ട് വരാൻ
നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ
ISROയുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ൽ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും ബസില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കരമന – കളിയിക്കാവിള പാതയില്‍ കാരയ്ക്കാമണ്ഡപത്ത് വെച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ബസ് തടഞ്ഞ് പിടികൂടിയത്. രാജാജി നഗര്‍ ഫ്‌ളാറ്റ് നമ്പര്‍ 326 ല്‍ ബിജു (52),