സെയ്ഫ് അലി ഖാൻ്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്‌കേപ്പ് പടികൾ വഴിയാണ് ഇയാൾ നടൻ താമസിക്കുന്ന 11-ാം നിലയിലേക്ക് കയറിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചനയെന്ന്
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളിൽ പ്രതിയായ ഋതു 2022
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. ഇന്ന് വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ
ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകളിലെ പ്രതികളെയടക്കം പാര്‍പ്പിക്കുന്ന വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സുരക്ഷാ വീഴ്ചയെയാണ് ബീഡി കച്ചവടത്തിലൂടെ പുറത്തുവരുന്നത്. ജയിലിലെ മെസ്സിലടക്കം ജോലി
വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന പരാമര്‍ശങ്ങളുള്ള ഗാനം ആലപിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി
കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബബിള്‍ ടീ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്.ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനുമാണ് കടയിൽ നിന്നും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.