കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും.കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പൊലീസിനോട് നിലപാട്
പാറശ്ശാല ഷാരോണ്‍ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം അധിക ശിക്ഷയും കോടതി വിധിച്ചു. പ്രമാദമായ
കല്‍പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക രാസ ലഹരിമരുന്നായ മെത്താഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിൻ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ഭാഗത്ത് പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്‍റണി എന്നയാൾ അറസ്റ്റിലായി.
കൊച്ചി: മാരക രാസലഹരിയായ എൽ എസ് ഡി ഷുഗർ ക്യൂബുമായി കൊച്ചിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു ആന്‍റണിയെയാണ് ത്രിപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് പിടികൂടിയത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ് പ്രതി. ഇയാളിൽ നിന്ന് 18 ഗ്രാം എൽ എസ് ഡി, 2 ഗ്രാം എം ഡി എം എ, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി. മരട് പേട്ടയിലെ ഫ്ലാറ്റിൽ
പാലക്കാട്: പാലക്കാട് രണ്ടു ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുല൪ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പെരുമാങ്ങോട് ക്ഷേത്രത്തിനു മുൻവശത്തെ ആൽമരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയിൽ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ
പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി റിതു ജയന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ
തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയുമായി കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 19ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍
മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. ആസക്തി, വിഷാദം, പോസ്റ്റ്