ഇടുക്കി: ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ. കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) ആണ് മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിലാണ്
തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിക്കാനാണ്
തിരുവനന്തപുരം: കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി തിരുവനന്തപുരം എസ്എടി ആശുപത്രി. അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് ദമ്പതിമാർക്ക് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളെയും സമ്മാനിച്ചു. ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ),
അമരവിളയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം. മാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഒരു വീട് ഇടിച്ചുനിരത്തി. അമരവിള കുഴിച്ചാണി സ്വദേശി അജീഷിന്റെ വീടാണ് ഇടിച്ച് നിരത്തിയത്. അജീഷിന് അസ്ഥി പൊടിഞ്ഞു പോകുന്ന രോഗബാധിതനായി കിടപ്പിലാണ്. ചികിത്സയ്ക്കായി അമരവിള സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരികെ ലഭിക്കാത്തതിനാലാണ് ബ്ലേഡ് മാഫിയ സംഘം ജെസിബി കൊണ്ട് വീട് ഇടിച്ചു
സഞ്ജു സാംസണെതിരെ തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തുറന്നടിച്ചു. കാരണം പോലും വ്യക്തമാക്കാതെ ഞാനുണ്ടാകില്ല എന്നൊരു സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്. സഞ്ജുവിന്റെ ഭാവിയോര്‍ത്ത് തങ്ങള്‍ പല തവണ ക്ഷമിച്ചു. ഈ രീതിയിലുള്ള പെരുമാറ്റത്തിലൂടെ സഞ്ജു ഇനി ഈ രംഗത്തേക്ക്
കൂത്താട്ടുകുളം നഗരസഭാ സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളെ കുറ്റപ്പെടുത്തുന്ന പ്രതികരണവുമായി കൗണ്‍സിലര്‍ കലാ രാജു. തന്നെ കടത്തിക്കൊണ്ടുപോയതും ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാര്‍ട്ടി നേതാക്കളാണെന്ന് കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ പൊതുമധ്യത്തില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുന്ന നിലയുണ്ടായി. കാല് മുറിച്ചുകളയുമെന്ന് തന്നെ
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്. 90 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേതന വർധനവിനും 65 ലക്ഷം വരുന്ന പെൻഷനേർസിന് പെൻഷൻ വർധനവിനും വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. എന്നാൽ ആരൊക്കെയാവും സമതിയിലെ അംഗങ്ങളെന്നോ എന്ന് സമിതിയെ രൂപീകരിക്കുമെന്നോ കേന്ദ്ര സർക്കാർ
വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർത്ഥികൾ അവർ അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ എത്തിയില്ലെന്ന് റിപ്പോർട്ട്. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വിദേശത്ത് നിന്നെത്തിയ ആകെ അരലക്ഷത്തോളം വിദ്യാർത്ഥികളെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 5.4 ശതമാനമാണ് കോളേജുകളിൽ
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ട്യൂമർ
ഇടുക്കി : കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആറാം മൈൽ സ്വദേശി ടിനുവിന്റെയും സേവ്യറിന്റെയും ആൺകുഞ്ഞാണ് കഴിഞ്ഞയാഴ്ച്ച മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗർഭിണിയായിരുന്ന ആറാം മൈൽ