വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത
വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ
സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല എന്നും ജയേഷ് ജോർജ് പറഞ്ഞു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും KCAക്ക് ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ
കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച തന്നെ ബിജിൻ മരണപ്പെട്ടു .
കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മയോടുള്ള പകയെന്ന് പ്രതിയുടെ മൊഴി.പലതവണയായി പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതും,സ്വത്ത് വില്‍പ്പന നടത്താതുമാണ് പകയ്ക്ക് കാരണം. പ്രതിയെ ഉച്ചയോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.സുബൈദയുടെ മൃത്‌ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. 25
കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം. കുന്നംകുളം ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് സംഭവം നടന്നത്. സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ക്രൂരമായി മർദ്ധിച്ചത്. സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു അധ്യാപകൻ മർദ്ദിച്ചത്. ചെവിയിൽ
തിരുവനന്തപുരം: ആൾതാമസമില്ലാതെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 70000 രൂപയും കവർന്നു. കാരക്കോണം ത്രേസ്യാപുരത്ത് മിലിറ്ററി ജീവനക്കാരനായ സന്തോഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ പ്രിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ആണ്. ജോലിയുടെ ഭാഗമായി സന്തോഷും ഭാര്യയും സ്ഥലത്തില്ലാത്തതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആളില്ലാത്ത വീട്ടിലെ മുൻ
തൃശൂർ: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രണണത്തില്‍ 11 കാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും ചേച്ചിയും കൂടി വീടിന്റെ ഗേറ്റ് പൂട്ടാന്‍ പോയപ്പോള്‍ പാഞ്ഞുവന്ന നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ
ഇടുക്കി: ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ. കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) ആണ് മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിലാണ് ശിക്ഷ. തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ സീതയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2018
തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിക്കാനാണ്