തൃശൂർ: കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം. രണ്ട് പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഇരുടീമുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലാത്തിവീശിയതെന്ന് പൊലീസ് പറഞ്ഞു. സിപിഎം അനുകൂല പൂരാഘോഷ കമ്മിറ്റിയായ കോസ്കോയിലെ അംഗങ്ങളും അഞ്ഞൂർ
കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫളം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കത്ത് നൽകും. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലയെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. രാസ പരിശോധനാഫലം
തിരുവനന്തപുരം: വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി. കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശിവാനന്ദനെ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന്
പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിശദമായ വാദം കേട്ടിരുന്നു. അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍പഠനത്തിന് ആഗ്രമുണ്ടെന്നും പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്മയും കോടതിയെ
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡിൽ എത്തി പിടികൂടിയത്. 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മറ്റ് പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കി. ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചതിൽ നടപടി ഉടൻ. സംഭവത്തിൽ ജയിൽ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മധ്യമേഖല ജയിൽ ഡിഐജി പി അജയ കുമാറിനെതിരെ നടപടിയെടുത്തേക്കും. ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെതിരെയും നടപടിയുണ്ടാകും. ഇരുവർക്കുമെതിരെ നടപടി ശുപാർശ ചെയ്യുന്നതാണ് അന്വേഷണ
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വടക്കേക്കര പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന
ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവിയാണ് മരണപ്പെട്ടത്. രാത്രി എട്ടുമണിയോടെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് അപകടത്തിന്റെ വിവരം ആദ്യം അറിയിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വിവരമായിരുന്നു കൈമാറിയത് .എന്നാൽ നിലവിൽ രവിയുടെ മരണം