കൊച്ചി: നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന മട്ടിലും
കോട്ടയം: മാനസിക പീഡനമെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ നടപടി. ലിസ ജോണിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. മാനസിക പീഡനം ആരോപിച്ച് പി ജി വിദ്യാര്‍ത്ഥിയായ വിനീത് നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ലിസ ജോണിന് വീഴ്ച സംഭവിച്ചതായി
കൊല്ലം: കടയ്ക്കലിൽ 19കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് ചരുവിളപുത്തൻ വീട്ടിൽ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുൻപാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗർഭിണിയാണ്. ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടികൊണ്ടുപോയ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. കൂത്താട്ടുകുളം നഗരസഭയിൽ നടന്ന
യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. ചട്ടഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രമേയം ഏകകണ്ഠമായി പാസാകും. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചത്. രാജ്യത്തെ
സൈബർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയൽ നടി അഞ്ജിത. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി. പതിനായിരം രൂപയാണ് നഷ്ടമായത്. ഇന്നലെ ഉച്ചക്കാണ് രഞ്ജന ഗൗഹറിന്റെ അക്കൗണ്ടിൽ നിന്ന് മെസേജ് ലഭിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. രഞ്ജന ഗൗഹറിനെ
വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എന്ന കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ. ഒളിവിൽ ആയിരുന്ന മുഹമ്മദ് ഷഹീൻ ഷാ(26)യെ കുടകിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് ആണ് പിടികൂടിയത്. പ്രതിയെ തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ എത്തിക്കും. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ. മണവാളന്‍ മീഡിയ എന്ന
തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടാക്കട നക്രാംചിറയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പ്രിവന്‍റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്ന രഹസ്യ
കൽപറ്റ: വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് പൊലീസിൽ പരാതി നൽകിയത്. അതിജീവിത മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാരനായ ആളാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട്
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ