ദില്ലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. പൾസർ സുനിയുടെ ആവശ്യം ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ആവശ്യവുമായി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകൊട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളതെന്ന് അന്വേഷണസംഘം അറിയിച്ചു. കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ
കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായെന്ന് സിഎജി. ക്രമക്കേട് അക്കമിട്ട് നിരഞ്ഞ് സി എ ജി റിപ്പോർട്ട് പുറത്ത്. പി പി ഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി പി പി ഇ കിറ്റ് വാങ്ങി 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ
നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ബോബിക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തി കേരള പൊലീസ്. BNS 78 ആണ് ചുമത്തിയത്. പിന്തുടർന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്. സെൻട്രൽ പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ്. നേരത്തെ BNS 75, IT ആക്ട് 67 എന്നീ
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്. ഹരികുമാർ
തൃശൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ ഉള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് നശിപ്പിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് ഇവ
മലപ്പുറം:മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും
കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ കുറ്റാരോപിതരായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസമായ ഇന്നും തുടരും. കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, മൂന്നാം പ്രതി മുൻ കോൺഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനോട് പ്രതികൾ പൂർണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങൾ
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ച രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി. ഇന്ന് വൈകിട്ടോടെയാണ് അനുശാന്തി പുറത്തിറങ്ങിയത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുംവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതിയായിരുന്നു അനുശാന്തിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കണമെന്ന് സുപ്രീംകോടതി