തൃശൂര്‍: പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് സ്വദേശി അക്ഷയ് (24), ഒരുമനയൂര്‍ സ്വദേശി നിതുല്‍ (25), വടക്കേകാട് കല്ലൂര്‍ പ്രദീപ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ
കണ്ണൂർ: കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ്
പത്തനംതിട്ട: ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. 1 കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. യാത്രികരിൽ
അങ്കാര: തുർക്കിയിലെ റിസോർട്ടിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 66 പേർക്ക് ദാരുണാന്ത്യം. 51 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുർക്കി കർത്താൽകായിലെ സ്കി റിസോർട്ടിലാണ് തീപ്പിടിത്തമുണ്ടായത്. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടെന്ന് തന്നെ തീ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. 234 ടൂറിസ്റ്റുകളാണ് റിസോർട്ടിലുണ്ടായിരുന്നത്. തീ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്. 231 മൃതദേഹങ്ങളും, 223 മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെടുത്തത്. കാണാതായവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കാനുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഈ
പാലക്കാട്: തൃത്താലയില്‍ അധ്യാപകരോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. പ്രധാനാധ്യാപകൻ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.
സിപിഐഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരിഹാസം. സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത്
ദില്ലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. പൾസർ സുനിയുടെ ആവശ്യം ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ആവശ്യവുമായി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകൊട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളതെന്ന് അന്വേഷണസംഘം അറിയിച്ചു. കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ