കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് 4 സ്കാനിoഗിലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ ആശുപത്രിയും, സ്കാനിങ് സെന്ററും. 2021 –
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. എലപ്പുള്ളിയിലെ പ്രാദേശിക നേതൃത്വം ബ്രൂവറിയില്‍ ആശങ്ക അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു പദ്ധതി വരുമ്പോള്‍ കുടിവെള്ളമുള്‍പ്പടെ
തിരുവനന്തപുരം: വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. താന്നിമൂട് സ്വദേശി നിതീഷ്ബാബുവാണ് പൊലീസ് പിടിയിലായത്. അഞ്ച് യുവതികളുടെ ഭർത്താവായി ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. അഞ്ചാമത് വിവാഹം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതി ഒരു വിവാഹവും രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ക്ഷേത്രത്തിൽ വച്ച് താലി കെട്ടുകയാണ്
ഉറ്റവരെല്ലാം രോഗകിടക്കയില്‍ കഴിയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍. തന്റെ അസുഖം എങ്കിലും ഭേദമായിരുന്നെങ്കില്‍ കുടുംബത്തെ പോറ്റാമായിരുന്നുവെന്നും തന്നെ കൂടി രോഗം തളര്‍ത്തിയതോടെ അതിനും വയ്യാതായെന്നും ഷുക്കൂര്‍ പറഞ്ഞു. വിവിധ രോഗംബാധിച്ച് അബ്ദുല്‍ ഷുക്കൂറും ഭാര്യയും രണ്ട് മക്കളും ചികിത്സയിലാണ്. വാല്‍വിന്
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശദഅന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍
ർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു. അതേസമയം സോഷ്യൽ മീഡിയയിൽ അശ്ലീല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കൈമാറി നടപടികൾ വേഗത്തിൽ ആക്കുമെന്ന് പൊലീസ് അറിയിച്ചും. ഒരാഴ്ചക്കുള്ളിൽ രാസ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ഫലം
തിരുവനന്തപുരം: ബ്രൂവറി വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചേക്കും. ബ്രൂവറി അനുവദിച്ചതിലെ അഴിമതിയും ജലചൂഷണവും ഉയര്‍ത്തിയാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ബ്രൂവറിക്ക് അനുമതി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ
പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. തനിക്ക് ഈ
കൽപ്പറ്റ: വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ് (22), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു എം (22) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ്