തൃശൂർ: തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.നമിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പാലക്കാട് എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും. പദ്ധതിയിലൂടെ സിപിഐഎം നേതാക്കള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പദ്ധതിയുമായി മുന്നോട്ടെന്ന് ഉറപ്പിച്ച് പറഞ്ഞതില്‍ ഘടകകക്ഷികള്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ട്.
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. ഇതിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു.
ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ബജറ്റിന് മുന്നോടിയായി ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന്
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍. കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം
കുമളി: ഇടുക്കിയിലെ കുമളിയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേൽ (24) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം. വിദ്യാർഥികൾ കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി. അതേസമയം അബ്ദുള്ള അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയൻ
പാലക്കാട്: പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും
കൊച്ചി:പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി കെ സുബ്രഹ്‌മണ്യന്‍ പൊലീസ് പിടിയില്‍. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഈ മാസം 15 നായിരുന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സിപിഐഎം നേതാവായിരുന്ന ഇയാളെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.
വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ വീട് സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേരത്തെ KPCC ഉപസമിതിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഇവിടെയെത്തിയിരുന്നു. എൻ എം വിജയൻറെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോൺഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരൻ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു.