Home Archive by category Kerala News (Page 31)
Kerala News

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മലപ്പുറത്ത് നിന്ന്
Kerala News

തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍

തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ
Kerala News

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലും അനീഷയും ഭർത്താവ് അച്ചപ്പനും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്നലെ
Kerala News

തിരുവനന്തപുരം ബാലരാമപുരത്ത് ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരുക്ക്.

ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരതാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ അഘതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന മാരായമുട്ടം,വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിനാണ്
Kerala News

ഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: മലദ്വാരത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ കയറവേയാണ് ഡാൻസാഫ്  ടീം പിടികൂടിയത്.
Kerala News

ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം

കോട്ടയം: ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിൽ അടർന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം നടന്നത്. അലൻ്റെ ആരോഗ്യനില
Entertainment Kerala News

സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി
Kerala News

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. വിചാരണ പൂര്‍ത്തിയാക്കാന്‍ 9 മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്
Kerala News

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഡ്രൈവറാണ് മനു. മനു ബോധരഹിതനായ വിവരം ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയില്‍ എത്തിച്ചതും ശിവപ്രസാദ് തന്നെയാണ്. അപ്പോഴേക്കും മനു
Kerala News

കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു.

വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ