Home Archive by category Kerala News (Page 30)
Kerala News

മദ്യത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയുണ്ടാകും

മദ്യത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപ കൂട്ടി. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. പത്ത് രൂപയാണ് വർധിപ്പിച്ചത്. ലിറ്ററിന്
Kerala News

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം; മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിലായിരുന്നു കടകംപള്ളിയുടെ അസാധാരണ ന്യായീകരണം. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മറ്റികള്‍ ചാരിറ്റി പ്രവര്‍ത്തനമാണ്
Kerala News

പത്തനംതിട്ടയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി.

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കിടങ്ങന്നൂര്‍ നടക്കാലിക്കല്‍ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദു നാഥ് എന്നിവരെയാണ് കാണാതായത്. പത്തനംതിട്ട കിടങ്ങന്നൂരില്‍ കനാല്‍ തീരത്ത് വിദ്യാര്‍ത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. ഇലവുംതിട്ട പൊലീസും
Kerala News

കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം

മാവേലിക്കര: കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം. കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ചതിനാണ് ദിയയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജീവന്‍ രക്ഷാപതക് ലഭിച്ചിരിക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച രക്ഷാപതകില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരിലൊരാളാണ് ദിയ. ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് ദിയ
Kerala News

പത്തനംതിട്ട: കനാലിലെ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ഇന്നും തിരച്ചിൽ തുടരും

പത്തനംതിട്ട: കനാലിലെ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ഇന്നും തിരച്ചിൽ തുടരും. കിടങ്ങന്നൂരിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. കുട്ടികൾ കനാലിൽ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെയാണ് കാണാതായത്. കനാൽ തീരത്ത് വിദ്യാർത്ഥികളുടെ ചെരിപ്പും
Kerala News

മലയാളികളുടെ സ്വകാര്യ അഹങ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍. ജ്ഞാനപീഠവും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ച എം ടിയ്ക്ക് മരണാനന്തരബഹുമതിയായാണ് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ് എം ടി വിടവാങ്ങിയത്. ക്ലാസിക്കുകളായി മാറിയ നിരവധി നോവലുകളുടേയും ഹൃദയസ്പര്‍ശിയായ നിരവധി ചെറുകഥകളുടേയും ജനപ്രിയങ്ങളായ ഒട്ടനേകം തിരക്കഥകളുടേയും സൃഷ്ടാവാണ് എം ടി.
Kerala News

കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും.

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. സമീപ ജില്ലകളിൽ നിന്നുള്ള കൂടുതൽ ആർആർടി ഇന്ന് പ്രദേശത്ത് എത്തും. ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധർ ദൗത്യത്തിൻ്റെ ഭാഗമായി മേഖലയിലുണ്ട്. രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങും. കടുവയെ ട്രാക്ക് ചെയ്താൽ ആർ ആർ ടി സംഘം ആ പ്രദേശത്തേക്ക്
Entertainment Kerala News

സംവിധായകൻ ഷാഫി അന്തരിച്ചു

സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ 9 മുതൽ‌ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. 001ലാണ് തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്‌തത്‌. ‘വൺമാൻഷോ’
Kerala News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത്
Kerala News

കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി

കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചു. സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സംഭവം നടന്ന ഉടൻ സ്ത്രീ മരിച്ചു. തിരക്കേറിയ റോഡിലാണ്