Home Archive by category Kerala News (Page 27)
Kerala News

ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ

നെന്മാറ ഇരട്ടകൊലപാതക്കേസ് പ്രതി ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ. മൂന്ന് പരാതി കിട്ടിയിട്ടും പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല മരിച്ച പോത്തുണ്ടി സ്വദേശി സുധാകരന്റെ മകൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞാണ് താൻ
Kerala News

ഇടുക്കി അടിമാലി കല്ലാർ വാട്ടയാറിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച് അപകടം.

ഇടുക്കി അടിമാലി കല്ലാർ വാട്ടയാറിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച് അപകടം. വീട് പൂർണമായി തകർന്നു. വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളിൽ ആണ് കൂറ്റൻപാറ വന്നു പതിച്ചത്. സമീപത്തെ ഏലത്തോട്ടത്തിന്റെ ഉയർന്ന പ്രദേശത്ത് നിന്ന് പാറ ഉരുണ്ട് വന്നതാണ്. അനീഷും, ഭാര്യയും, മൂന്നു മക്കളും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് സാരമായ പരിക്കു പറ്റി. അനീഷും കുടുംബവും
Kerala News

നെന്മാറ ഇരട്ടകൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

നെന്മാറ ഇരട്ടകൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. 2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ചെന്താമരയ്ക്ക് ജാമ്യം കൊടുത്തിരുന്നത്. എന്നാൽ 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ജാമ്യ ഇളവ് ചുരുക്കി. പ്രതി ഉപാധി ലംഘിച്ച് പഞ്ചായത്തിലെത്തി താമസമാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുകയോ ജാമ്യം
Kerala News

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ. പാലക്കാട് ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ പിന്തുണക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. മദ്യ നിർമ്മാണശാലയുടെ അനുമതി റദ്ദാക്കണമെന്ന് എൽഡിഎഫിൽ ആവശ്യപ്പെടും. മുന്നണി നേതൃത്വത്തോട് സംസാരിക്കാൻ നേതൃത്വത്തെ ചുമതലപ്പെടുത്തി. കുടിവെള്ള പ്രശ്നത്തെ അവഗണിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്.  പദ്ധതിയുടെ
Kerala News

പാലക്കാട് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നി​ഗമനം. കുഞ്ഞിനെ അ​ഗളി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുഞ്ഞിന് മറ്റ് ആരോ​ഗ്യ
Kerala News Top News

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു.

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ‍ വ്യാപാരികൾ തീരുമാനിച്ചത്. വേതന
Kerala News

നെന്മാറയിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട് നെന്മാറയിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതി ചെന്താമരയ്ക്കെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സുധാകരന്റെ മൃതദേഹം വിട്ടു നൽകണമെങ്കിൽ പ്രതി ചെന്താമരയെ പിടികൂടണം എന്ന് ആവശ്യം. പ്രതിയെ പിടികൂടിയില്ലെങ്കിൽ വീട്ടിൽ നിന്നും മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ
Kerala News

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്.

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് വനംവകുപ്പ്. കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.വനംവകുപ്പിൻ്റെ
Entertainment Kerala News

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ അന്തരിച്ചു.

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച
Kerala News

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ