പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ
കൊല്ലം: കൊല്ലത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. 2 കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. താഴുത്തല സ്വദേശികളായ നിഷാദ് (35), അനസ് മുബാറക്(27) എന്നിവരാണ് 1.93 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട്: അയല്‍വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂത്തേടത്തുകുഴി നാരായണിയമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കില്‍ രണ്ട് പേര്‍
ദില്ലി: ദില്ലിയിലെ ബുരാരിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 ഉം ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളെയടക്കം 10 പേരെ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ്
തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ
വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. രാധയുടെ വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയും ലഭിച്ചത്. കഴുത്തിലെ നാല് വലിയ മുറിവുകളാണ് മരണകാരണം. ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയിൽ പ്രായമുള്ള പെൺകടുവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് വെറ്റിനറി
കാസർകോട്: നിധി കുഴിച്ചെടുക്കാനെത്തിയ അഞ്ചംഗം സംഘം കാസർകോട് പിടിയിൽ. കാസർകോട് മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് പിടിയിലായത്. കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിലാണ് ഇവര്‍ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ സമാനമായി കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ്
തിരുവനന്തപുരം: കഠിനംകുളം കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ ചിങ്ങവനം പൊലീസ് കഴിഞ്ഞ ദിവസമാണ് ജോൺസണെ കസ്റ്റഡിയിലെടുത്തത്. എലിവിഷം
കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2022 ല്‍ നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി