ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം. അരൂർ തുറവൂർ ഉയരപ്പാതയിൽ 189-ാം നമ്പർ പില്ലറിലാണ് തീപിടിത്തമുണ്ടായത്. പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു. വെൽഡിങ് വർക്കിനിടെ സേഫ്റ്റി നെറ്റിന് തീ പിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. അരമണിക്കൂറിലധികം കഴിഞ്ഞാണ് തീ അണച്ചത്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും അതേസമയം തന്നെ, പ്രകൃതിയും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍
ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ
നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പിടിയിലായത്. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ
തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യത. ജനുവരി 31ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ
കോഴിക്കോട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചില്‍. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തില്‍ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചു. ചെന്താമര കോഴിക്കോട് എത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ രംഗത്ത്. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ പറഞ്ഞു. പൊലീസ് തങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു.
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മോഷണത്തെ തുടർന്നുണ്ടായ