കൊല്ലം: ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്‍റെ നടപടി.
ലോക്കപ്പിൽ കൂസലില്ലാതെ കുറ്റം സമ്മതിച്ച് ചെന്താമര; പ്രതിയെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
പാലക്കാട്: ലോക്കപ്പിൽ കൂസലില്ലാതെ കുറ്റം സമ്മതിച്ച് ചെന്താമര. നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ചെന്താമരയെ ലോക്കപ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ലോക്കപ്പിലുള്ള ചെന്താമരയുടെ മൊഴിയെടുക്കുമ്പോഴും കൂസലില്ലാതെയായിരുന്നു പൊലീസിനോടുള്ള പ്രതികരണം. പ്രതിയിൽ നിന്നും പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി. ചെന്താമരയെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇതിനിടെ
കൊച്ചി: എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന്
സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 °C മുതല്‍ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന ചൂട് കൊല്ലം പുനലൂരില്‍ രേഖപ്പെടുത്തി. 35.8°c ആണ് പുനലൂരില്‍ രേഖപ്പെടുത്തിയ ചൂട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്
വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഉന്നതല യോഗം
ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. 1971
കാസർകോട് : കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിൽ നിധി ഉണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചവർക്ക് എതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംരക്ഷിത മേഖലയിൽ അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.മൊഗ്രാൽ-പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം
കൊച്ചി: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി നൽകിയ പരാതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ച എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതിയുടെ നിർദേശം.പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒയായോടാണ് ഫെബ്രുവരി മൂന്നിന് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിർദ്ദേശം. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും
ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം. അരൂർ തുറവൂർ ഉയരപ്പാതയിൽ 189-ാം നമ്പർ പില്ലറിലാണ് തീപിടിത്തമുണ്ടായത്. പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു. വെൽഡിങ് വർക്കിനിടെ സേഫ്റ്റി നെറ്റിന് തീ പിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. അരമണിക്കൂറിലധികം കഴിഞ്ഞാണ് തീ അണച്ചത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും അതേസമയം തന്നെ, പ്രകൃതിയും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍