തൃശൂര്‍: കൊറിയര്‍ വഴി മുംബൈയില്‍നിന്നും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. മുംബൈ മുളുന്ദ് സ്വദേശി ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന യോഗേഷ് ഗണപത് റാങ്കഡെ (31) യാണ് പൊലീസ് പിടിയിലായത്. മുംബൈ
കൊല്ലം: കൊല്ലം തഴുത്തലയിൽ 75 വയസുകാരിയെപീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പിടിയിൽ. കണ്ണനല്ലൂർ സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ പ്രതി കൂട്ടിക്കൊണ്ടുപ്പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹ സദ്യയിൽ പങ്കെടുക്കാൻ പോയ വയോധികയ്ക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമം
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ സഹായം തുടരുകയാണ്. പെണ്‍കുട്ടിയുടെ തലച്ചോറിനാണ് ഗുരുതരമായ ക്ഷതംഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിന്‍റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിതാ വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാൻ എലോൺ മസ്കിന്റെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടം യാത്രികരെ തിരികെയെത്തിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സ്പേസ് എക്സ് വേണ്ടത് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി മസ്കും ട്വീറ്റ് ചെയ്തു. ‘സുനിത വില്യംസിനേയും
ബ്രൂവറി വിവാദത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനതാദൾ എസ് (ജെ.ഡി.എസ്) തീരുമാനിച്ചു. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാരിന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും ഉറപ്പിലാണ് നേതൃയോഗം പദ്ധതിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയോടുളള എതിർപ്പ് പരസ്യമാക്കി സിപിഐ രംഗത്തുണ്ട്. മദ്യമാണോ നെല്ലാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ
നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ. ഡിജിപിക്ക് നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. നുണ പരിശോധന നടത്തിയാൽ താൻ പറയുന്നത് സത്യമാണോ കളവാണോ എന്ന് തിരിച്ചറിയാമെന്ന് അപേക്ഷയിൽ പറയുന്നു. പമ്പിന് എൻ.ഒ.സി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ
തൃശൂർ മാളയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മയ്ക്കാണ് പരുക്കേറ്റത്. ഭർത്താവ് വാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 8 മണിയോടുകൂടിയാണ് സംഭവം. ഭാര്യയോടുള്ള സംശയരോഗമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍
കോഴിക്കോട്: വടകര വക്കീൽ പാലത്തിന് സമീപമുള്ള പുഴയിൽ രണ്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഷമീർ-മുംതാസ് ദമ്പതികളുടെ മകൾ ഹവ്വ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടിൽ നിന്നും 50 മീറ്ററോളം മാത്രം അകലെയുള്ള പുഴയിൽ നിന്നും കുട്ടിയുടെ
കണ്ണൂർ: കണ്ണൂർ ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷാമിൽ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. കൂട്ടുകാരോടൊപ്പം