മലപ്പുറം: മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് പുറത്ത്. മരണത്തിന് മുൻപായി അമ്മയായ മിനിമോൾ എഴുതിയതാണെന്ന് കരുതപ്പെടുന്ന കത്താണ് പുറത്തുവന്നത്. മിനിമോളുടെ കാഴ്ച കുറഞ്ഞ് വരുന്നതിന് പിന്നാലെ മനോവിഷമം നേരിട്ടതായി കുറിപ്പിൽ പറയുന്നു. ഇതാവാം
പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്. ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്പയെടുക്കാൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലക്കടിച്ച ഗോകുൽ ഗുരുവായൂരിനുൾപ്പെടെയുള്ളവർക്ക് രക്ഷപ്പെടാനാണ് ആംബുലൻ സജ്ജീകരിച്ചത്. ആംബുലൻസ്
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതി. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചു. സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയിൽ പരാമർശമുണ്ട്.
ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിൽ ആണ് സംഭവം. ബന്ധുവായ 14 കാരനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. വയറു വേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ ഏത്തിച്ചത് ഇന്ന് രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നൽകിയത്. അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛൻ്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. സ്കൂൾ അവധിക്ക് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു.
കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തുകുടുംബ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയുടെയും
ഓർത്തോഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ ഉത്തരവുമായി സുപ്രീംകോടതി. കോടതി അലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രായോഗികമായി എങ്ങനെ വിധിനടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി
ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവൻ. പ്രതി കുറ്റം സമ്മതിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവൻ എന്ന് പൊലീസിന് സംശയം. പ്രതി
കൊച്ചി: കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത്. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് അഖിൽ 10,000 രൂപ കൈക്കൂലി വാങ്ങിയത്. പരാതിക്കാരനായ കടക്കാരൻ സ്ഥാപനത്തിന്‍റെ ലൈസൻസ്
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസില്‍ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങും മുന്‍പ് മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. കോടതിയില്‍ ചെന്താമര