ബാലരാമപുരത്തെ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ജോത്സ്യൻ ദേവീദാസൻ. പരാതി കിട്ടിയതുകൊണ്ടാണ് സ്റ്റേഷനിൽ പോയത്. കോവിഡിന് മുമ്പാണ് ഹരികുമാർ തന്റെ അടുത്ത് വന്നത്. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നതെന്ന്
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് നെയ്യാറ്റിൻകര റൂറൽ എസ്.പി കെ.എസ് സുദർശനൻ. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഇപ്പോൾ ലഭിച്ചിരിക്കുന്ന മൊഴികൾ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാൽ മാത്രമേ പറയാനാകുകയുള്ളൂവെന്നും എസ്.പി വ്യക്തമാക്കി. മൊബൈൽ ഫോണും
ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദേവീദാസന് ബന്ധമില്ല. സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും അവർ
മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. മർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെൺകുട്ടി ജീവൻ നിലനിർത്തിയിരുന്നത്. പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദിച്ചിരുന്നു. തലയിൽ ചുറ്റിക കൊണ്ട്
കോട്ടയം: സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗൺസിൽ യോഗം ചേരുന്നത്. തദ്ദേശ വകുപ്പ് ഓഡിറ്റിലാണ് കോട്ടയം നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷം ഇന്ന് കൗൺസിൽ യോഗത്തിൽ
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പോലീസ് സംസാരിക്കും. സ്കൂളിൽ പ്രാഥമിക പരിശോധന നടന്നു. സ്ക്രീൻഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമ
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴി.ദേവേന്ദുവിനെ ഹരികുമാർ നേരത്തെയും
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത പൊലീസ് സുരക്ഷയിലാണ് ചെന്താമരയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. ഒരു
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. നടി ഹണി റോസിന്റെ പുതിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. നേരത്തെയും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍