Home Archive by category Kerala News (Page 20)
Kerala News

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച 19 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച 19 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകള്‍ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ എന്‍ കെ മനോജ് പ്രതികരിച്ചു.
Kerala News

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രം കണ്ടെത്തിയതിൽ നാട്ടുകാർ വലിയ സന്തോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നാട്ടുകാർ മുന്നോട്ട്
Kerala News Top News

സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സില്‍വര്‍ലൈന്‍ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ
Kerala News

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു.

പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പരിക്ക് ഭേദമായതിനെ തുടർന്ന്
Kerala News

മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ്
Kerala News

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മകൻ വിജയൻ  കുറ്റം സമ്മതിച്ചു. 

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ
Kerala News

19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Kerala News

സഹോദരിയോടുള്ള കടുത്ത വിരോധമാണ് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സഹോദരിയോടുള്ള കടുത്ത വിരോധമാണ് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതി ഹരികുമാറിന് തോന്നിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സഹോദരിയുടെ ശ്രദ്ധ തന്നില്‍ നിന്നും കുഞ്ഞിലേക്ക് മാറിയതോടെ കുഞ്ഞിന്റെ കരച്ചില്‍ പോലും അരോചകമായി തോന്നിയെന്ന്
Kerala News

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. തീപിടിച്ചതിൽ ദുരൂഹത എന്ന് പോലീസ്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല. ഒരു മകൻ മാത്രമാണ് ഉള്ളത്. ഇയാൾ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വീടിന് തീപിടിച്ച് രണ്ട്
Kerala News

വയനാട് വെള്ളമുണ്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

വയനാട് വെള്ളമുണ്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. സ്യൂട്ട് കേസിലാക്കിയ നിലയില്‍ മൃതദേഹം പല ഭാഗങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളനാടിയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം രണ്ട് സ്യൂട്ട്‌കേസുകളിലാക്കി പ്രതി ഒരു ഓട്ടോറിക്ഷയില്‍