തിരുവനന്തപുരം : മുതിർന്ന പൗരന്മാർക്കായി വേനൽകാല സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുമായി റെയിൽവേ. 2025 ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന യാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകും. പ്രത്യേക ടൂറിസ്റ്റ്
ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ കൊലപാതകത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ശ്രീതുവിന് പണം നൽകിയ മൂന്ന് പേരെ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു. ദേവസ്വം ബോർഡിൽ ജോലി വാഗ്താനം ചെയ്തുകൊണ്ട് ശ്രീതുവിൽ നിന്ന് പണം തട്ടിയതായി പൊലീസിന് മൊഴി ലഭിച്ചു.
ജനറേറ്ററിൽ ഡീസൽ ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ 11 വയസ്സുകാരന്റെ തലയിൽ തുന്നലിട്ടു. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. വൈക്കം ചെമ്പ് സ്വദേശിയായ കുട്ടി തലയ്ക്ക് പരുക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത് . പിന്നീട് നടത്തിയ പരിശോധനയിൽ തലയിൽ സ്റ്റിച്ച് ഇടാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
വയനാട് വെള്ളമുണ്ട വെള്ളിലാടിയിലെ അരുംകൊലയില്‍ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിന്മേലാണ് കൊലപാതകം നടന്നത്. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത്
ഇന്ത്യന്‍ മധ്യവര്‍ഗ വിഭാഗത്തിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും കാന്‍സര്‍ മരുന്നുകള്‍ക്കും ഉള്‍പ്പെടെ വില കുറയുമെന്ന് സൂചിപ്പിക്കുന്ന നിര്‍ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ചില സാധന സാമഗ്രികളുടെ വിലയും ചില
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍
തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്നും വയനാടിന്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും
വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മകനെയും കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് വർക്കലയിൽ
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച 19 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകള്‍ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ എന്‍ കെ മനോജ് പ്രതികരിച്ചു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും. പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത്
അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രം കണ്ടെത്തിയതിൽ നാട്ടുകാർ വലിയ സന്തോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നാട്ടുകാർ മുന്നോട്ട്