ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ
തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരെ അഞ്ച് കേസ് വേറെയും ഉണ്ട്. വീട്ടിൽ ഒറ്റക്കായിരുന്നു പെൺകുട്ടി. വീടിന് സമീപത്ത് കേബിൾ പണിക്കെത്തിയ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെ ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ ഡൽഹിയിൽ നിന്ന് വിമാന മാർഗം മൈസൂരിലെത്തുന്ന അവർ അവിടെ നിന്ന്
മലപ്പുറം: കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി റിപ്പോർട്ടറിനോട്. ഇപ്പോഴുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ സിപിഐഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുൻഷി ആരോപിച്ചു. കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപഗാന്റ എന്നാണ് ദീപാദാസ് മുൻഷി
കൊച്ചി: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് എന്താണ് പ്രസക്തിയെന്നും വി ഡി സതീശന്‍ ചോദിച്ചു. പൂരം കലങ്ങിയിട്ടില്ലെന്ന് സിപിഐ പറയട്ടെ. പൂരം കലക്കിയെന്നാണ് കെ രാജന്‍
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ ആണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. തിരുവമ്പാടി
തിരുവനന്തപുരം പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച പ്രിയയുടെ ശരീരത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയെന്ന് പൊലീസ്. ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ
കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതിയിൽ കിളികൊല്ലൂർ സ്വദേശി നവാസ് എന്നയാളെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിയായ നവാസ് പറയുന്നത്.. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം ചെമ്മാമുക്കിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് വിദ്യാർത്ഥികൾ ഓട്ടോയിൽ കയറിയത്. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ