തൃശ്ശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധന് ജീവിതാന്ത്യം വരെ തടവും പിഴയും. ആറ് വയസ്സുകാരിയെ സഹോദരിയുടെ മുന്നിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ 68 വയസ്സുകാരനായ വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. രണ്ട് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നു. ഇതിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. ഒമ്പത് വയസ്സുകാരിയെ
കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് പിടികൂടിയത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷയുടെ വാടകയുടെ പേരില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറാണ് ദീപു. ഇന്നലെ രാത്രി എട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് കോടി രൂപ തട്ടിയെന്ന് പരാതി. ഓഹരിവിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എഞ്ചിനീയറുടെ പണമാണ് നഷ്ടമായത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. വ്യാജ ഷെയര്‍ മാര്‍ക്കറ്റ്
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെയുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരക്കേറിയ പാതകളിൽ 58 പ്രത്യേക ട്രെയിനുകൾ 277 സർവീസുകൾ നടത്തും. തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം –
തിരുവനന്തപുരം: നേമം സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ നടപടിയുമായി സിപിഐഎം. ഭരണസമിതിയിലുള്ളവരേയും മുന്‍ ഭരണസമിതി അംഗങ്ങളേയും സസ്‌പെന്‍ഡ് ചെയ്തു. നേമം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രദീപ് കുമാറിന് പുറമേ, മുന്‍ ഏരിയാ സെക്രട്ടറി ബാലചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി അഫ്കാര്‍ സുള്‍ഫി, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സഫീറ ബീഗം
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിൽ പെൺകുട്ടി
മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് എംവിഡി ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍
തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്. മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം