ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് വിടപറഞ്ഞിരിക്കുന്നത്. 1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന്
തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗാണ്
കൊടകരയില്‍ പിടിച്ച പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചതെന്ന ആരോപണം പൂര്‍ണമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍ക്കും ആരെയും വിലയ്‌ക്കെടുക്കാമല്ലോ എന്നും ഇപ്പോഴത്തെ ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ആര് ഇനിയും അന്വേഷിച്ചാലും തനിക്ക് ഒരു ഭയവുമില്ലെന്നും ഈ തേഞ്ഞൊട്ടിയ
വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 1500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി. സഞ്ജു എന്ന പേരിൽ
മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം,
കോട്ടയം പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്ന് (ഒക്‌ടോബർ 31) രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കോടികളുടെ കുഴൽപ്പണം BJP യുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ സ്ഥിരീകരണം ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ