പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്
കോഴിക്കോട്: 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റായ പ്രശാന്ത് മലവയലിൻ്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകൾ
തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില
കോഴിക്കോട്: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മലയാള മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന ആ ക്ഷണത്തെക്കുറിച്ച് തരൂർ മനസുതുറന്നത്. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് തരൂർ പറയുന്നത്.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഖലീഫ ഭരണത്തെ അവഹേളിച്ചു എന്ന ജമാഅത്തെ ഇസ്‌ലാമി ആരോപണത്തിനെതിരെ കാന്തപുരം സുന്നി വിഭാഗം. മുഖ്യമന്ത്രി പിണറായി വിജയനെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കരുതെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഖലീഫമാരുടെ ഭരണം മോശമാണെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍
തൃശൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചെറുതുരുത്തിയില്‍ സംഘര്‍ഷം. തങ്ങളെ സിപിഐഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. പൊലീസ് നോക്കി നില്‍ക്കവെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മണ്ഡലത്തില്‍ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനുറ്റ് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ്
അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വിലാപയാത്രയായി ഇന്നലെ രാത്രിയിൽ പുത്തൻകുരിശിൽ എത്തിച്ചു. മൂന്നുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തമിഴ്നാട് എസ് ഇ റ്റി സി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയെ വിളിച്ചാണ് എസ് ഇ റ്റി സി അധികൃതർ വിവരം അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടിയും കണ്ടക്ടറുടെ പേരും അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു. ഇന്നലെ വൈകുന്നേരം അധികൃതർ സ്വാതിഷയെ
കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു.