മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ്
ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ അതോറിറ്റി. യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ല. റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നു എന്നാണ് വാട്ടർ മെട്രോ അതോറിറ്റിയുടെ വിശദീകരണം. മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചത്.
വയനാട്; ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചായിരിക്കും പങ്കെടുക്കുക. മാനന്തവാടിയിലേയും
സാംസ്‌കാരിക വകുപ്പ് വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരും. റിപ്പോർട്ടിന്റെ പൂർണ രൂപം വിവരാവകാശ കമ്മീഷൻ പരിശോധിക്കുന്നു. വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ സാംസ്കാരിക വകുപ്പ് ഓഫീസർ ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖണ്ഡികകളാണ് സാംസ്കാരിക വകുപ്പ് ഒഴിവാക്കിയത്. 11 ഖണ്ഡികകൾ ഒഴിവാക്കിയ കാര്യം അപേക്ഷകരെ അറിയിക്കാതിരുന്നത് പിഴവ് എന്ന്
കൊടകര കുഴല്‍പ്പണ കേസില്‍ ; തിരൂര്‍ സതീശന് പിന്നില്‍ ശോഭാസുരേന്ദ്രന്‍ എന്ന് ദേശീയ നേതൃത്വത്തിന് പരാതി
കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന് പിന്നില്‍ ശോഭാസുരേന്ദ്രന്‍ എന്ന് ദേശീയ നേതൃത്വത്തിന് പരാതി. പരാതിക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം താക്കീത് ചെയ്‌തെന്ന് വിവരം. ഈ വിധത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ശോഭയോട് നേതൃത്വം പറഞ്ഞെന്നാണ് വിവരം. ഇതെല്ലാം പാര്‍ട്ടിയെ ആകെ ബാധിക്കുന്ന വിഷയമാണെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വരെ
ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്. തോട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കൽ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കേരള ഡെവലപ്‌മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സജ്ജീകരിച്ചിട്ടുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) കഴിഞ്ഞ ഒരു വർഷമായി നിരവധി രോഗികൾക്ക് ആശ്വാസമേകി. മസ്തിഷ്‌കാഘാത ചികിത്സ പൂർത്തിയാക്കി മൂന്ന് മാസം കഴിഞ്ഞതും സ്വന്തമായി എഴുന്നേറ്റു നിൽക്കാൻ കഴിയുന്നതുമായ രോഗികൾക്കാണ് മിതമായ നിരക്കിൽ ഗെയ്റ്റ്
ഇടുക്കി: വീടിനുള്ളിൽ അലമാരക്ക് മുകളിൽ രാജവെമ്പാലയെ കണ്ടത് പരിഭ്രാന്തി പരത്തി. ഒടുവിൽ വനപാലകരെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടതോടെയാണ് ആശങ്കയൊഴിഞ്ഞത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴുകമ്പി വാളിയപ്ലാക്കല്‍ ജെയിംസിന്റെ വീടിനുള്ളിലാണ് രാജവെമ്പാല കയറിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടുകാർ രാജവെമ്പാലയെ വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു.
മാന്നാര്‍: ആലപ്പുഴ ജില്ലയിൽ മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാന്നാർ മുട്ടേൽ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു
ഇടുക്കി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തി. തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്. മൂന്നാര്‍, മാട്ടുപ്പെട്ടി മേഖലയിലാണ്