Home Archive by category Kerala News (Page 173)
Kerala News

കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി

ദില്ലി: കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും തൃശൂര്‍ പൂര നഗരയിലേക്ക് ആംബുലന്‍സിൽ വന്നതിൽ പൊലീസ് കേസെടുത്തതിലും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ
Kerala News

വയനാട് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍

വയനാട്: വയനാട് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍. രതിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധു ആരോപിച്ചു. രതിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ രതിന്‍ ഭീഷണി നേരിട്ടിരുന്നുവെന്നും ബന്ധു പറഞ്ഞു. രതിനുമായുള്ള പ്രശ്‌നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍
Kerala News

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ്
Kerala News

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി

വയനാട്: മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി
Kerala News

വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന്
Kerala News

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു; മരണം മൂന്നായി

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജുവാണ് മരിച്ചത്. 38 വയസായിരുന്നു. അപകടത്തില്‍ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
Kerala News

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ്
Kerala News

പൊലീസുകാര്‍ പോക്‌സോ കേസാക്കിയേക്കും, ഭീഷണിയുണ്ട്’; വിഡിയോ ഷൂട്ട് ചെയ്ത ശേഷം യുവാവ് പുഴയില്‍ ചാടിമരിച്ചു

പോക്‌സോ കേസില്‍പ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. വയനാട് അഞ്ചുകുന്ന് മാങ്കാനി സ്വദേശി രതിന്റെ മൃതദേഹമാണ് പനമരം വെള്ളരിവയലിന് സമീപം കണ്ടെത്തിയത്. പോക്‌സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട്
Kerala News

‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി

പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്
Kerala News

കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന

മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍