ബിജെപിയെ പ്രതിസന്ധിയിലാക്കിയ സന്ദീപ് വാര്യരുടെ തുടർനീക്കങ്ങൾ ഇന്നറിയാം. പാർട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമെന്ന് സന്ദീപ് വാര്യർ. അതിൽ എന്തു നഷ്ടം വന്നാലും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കും. വകുപ്പ്തല പ്രാഥമിക അന്വേഷണവും തുടങ്ങി. പോലീസ്
തിരുവനന്തപുരം: ബിജെപിയില്‍ പടലപ്പിണക്കങ്ങള്‍ ശക്തമാകുന്നതിനിടെ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും പാര്‍ട്ടിക്ക് അതീതരല്ല. എവിടെ വരെ പോകുമെന്ന് നോക്കാം.
തിരുവനന്തപുരം: പിഎസസി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ തള്ളി മന്ത്രിസഭ. സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ മന്ത്രിസഭ തള്ളിയത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയര്‍മാന് 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷം രൂപയുമായി കൂട്ടാനാണ് ശിപാര്‍ശ ചെയ്തത്. നിലവില്‍ ചെയര്‍മാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്പളം.
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സം. സർക്കാർ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനുള്ള നീക്കത്തിനാണ് തിരിച്ചടി
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും കേരളത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയും. സ്ത്രീകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് 2022ൽ 9619 കേസുകളാണ് ദേശീയ സൈബർ ക്രൈം
നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ. സ്വാഗതം ചെയ്ത സിപിഎമ്മിലെ നേതാക്കളോട് സ്നേഹം ഉണ്ടെന്ന് സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ വീട്ടിൽ വന്നാൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ ശൂന്യത മാത്രമാണുള്ളതെന്ന് സന്ദീപ് വാര്യർ പറയുന്നു. മുതിർന്ന ആർഎസ്എസ് നേതാവ് ജയകുമാറുമായി അടുത്ത ബന്ധം. ജയകുമാർ ഗുരുതുല്യനാണെന്ന് സന്ദീപ് കൂട്ടിച്ചേർത്തു. നിരന്തരം അവഗണിക്കപ്പെട്ടെന്നും
ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി
പാലക്കാട്: പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി, കോണ്‍ഗ്രസ്