തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ചാണ് തട്ടിയത്. പ്രതിയുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ
ആലപ്പുഴ: ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു. റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ജിനീഷ് എന്ന യുവാവിന്‍റെ ടെസ്റ്റ് നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ടെസ്റ്റ് നടക്കുന്നതിനിടെ
പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ്
താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍
ആലപ്പുഴ ചാരുംമൂട് വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച. മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. 6 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍
പാലക്കാട്ടെ റെയ്ഡ് വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ . നീല ട്രോളി ബാഗുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍. ബാഗില്‍ പണം ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. നീല ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഐഎം ആരോപണം. പാലക്കാട് റെയ്ഡ് നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. രാത്രി 10.11നാണ് ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
കൊച്ചി: ട്രെയിനുകളിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തത്. പ്രതിയെ എറണാകുളം റെയിൽവെ പൊലീസ് സെൻട്രൽ പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൻ്റെ കാശ് മുഴുവൻ
പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി.കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു.
ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇപി ജയരാജന്‍ ബിജെപിയിൽ ചേരാന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാര്‍