സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/11/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം 08/11/2024 :
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക അധ്യാപകനെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കണ്ണൂർ സർവ്വകലാശാല നടപടിയെടുത്തത്. ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നത്. കാലിക
കൊല്ലം: ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന് കാട്ടിയുള്ള പ്രതിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ട്രെയിന്‍ യാത്രക്കാരിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയില്‍ പിടിയിലായ ആര്‍ എസ് ജ്യോതി(38) ആണ് കോടതിയെ സമീപിച്ചത്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ജ്യോതി. കൊല്ലം റെയില്‍വേ
പാലക്കാട്: കെപിഎം റീജൻസിയിലെ പൊലീസ് റെയ്ഡിനിടെ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഹോട്ടലിൻറെ പരാതിയിലാണ് ഇവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച രാത്രിയാണ് കോൺഗ്രസ്
മലപ്പുറം: വയനാട്ടിലേത് അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന നിലപാടും എന്താണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടവണ്ണയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ പ്രസംഗത്തിൽ ഖലീഫ ഭരണത്തെ അവഹേളിച്ചു എന്നായിരുന്നു
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ ഇന്ത്യനും വരെ. നടനായി മാത്രമല്ല,
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.
തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നതിനാൽ വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു. പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാവരും രാവിലെ ക്ഷേത്രത്തിൽ എത്തും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര
കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്. സ്ഥിരം കള്ളനാണ് അയ്യമ്പുഴ സ്വദേശിയായ ബിനോയ്. അറക്കപ്പടി വില്ലേജ് ഓഫീസിൽ തന്നെ രണ്ട് വട്ടമാണ് ബിനോയ് കയറിയതും മോഷ്ടിച്ചതും. ആദ്യത്തെ മോഷണം ജൂണിലായിരുന്നു. ലാപ്ടോപ്
ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി.