Home Archive by category Kerala News (Page 165)
Kerala News

ശബരിമല ; പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി  വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ്
Kerala News

മതങ്ങളുടെ പേരിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്; പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി

മതങ്ങളുടെ പേരിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറിയതും റിപ്പോർട്ടിലുണ്ട്. ഫോറൻസിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഫോറൻസിക് റിപ്പോർട്ട് പോലീസിന്
Kerala News

പിപി ദിവ്യയ്ക്ക് ജാമ്യം; സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും
Kerala News

കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി.

മാന്നാർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാ നദിയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നൽകിയിരുന്നു. വിയപുരം പൊലീസ് മേൽ നടപടികൾ
Kerala News

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്. രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും
Kerala News

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം.

ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. അപ്രതീക്ഷിതമായ ഈ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെയാണ് നേരിട്ടത്. വിമര്‍ശനം ഉന്നയിച്ച് ധനകാര്യവിദഗ്ധനായ
Kerala News Top News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച്
Kerala News

കൊടകര കുഴല്‍പ്പണക്കേസില്‍ 25 സാക്ഷികള്‍ പ്രതികളാകും. 200 സാക്ഷികളാണ് കേസിലുള്ളത്.

കൊടകര കുഴല്‍പ്പണക്കേസില്‍ 25 സാക്ഷികള്‍ പ്രതികളാകും. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് ട്വന്റിഫോറിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ കോടതി ഇന്ന്
Kerala News

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്.

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഹർജിയിൽ കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. ദിവ്യക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന
Kerala News

കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ.

എറണാകുളം: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ ആണ് നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായി എറണാകുളം എക്സൈസിന്‍റെ പിടിയിലായത്.