Home Archive by category Kerala News (Page 162)
Kerala News

എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും

പത്തനംതിട്ട: കോന്നി തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക നൽകണമെന്ന, എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. നിലവിലെ മാനസികാവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള തഹസിൽദാർ ജോലി നിർവ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ
Kerala News

വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി.

കല്‍പ്പറ്റ: വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ്
Kerala News

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ ; പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു

കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായം ദിവ്യയ്ക്കുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം
Kerala News

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു.80 വയസായിരുന്നു.

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും
Kerala News

അധ്യാപികയെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി; ബംഗളൂരുവില്‍ യുവതിയെ ജീവനോടെ കുഴിച്ചിട്ടു

ബംഗളൂരുവില്‍ യുവതിയെ ജീവനോടെ കുഴിച്ചിട്ടു. യോഗാ അധ്യാപികയായ യുവതിയെയാണ് ജീവനോടെ കുഴിച്ചിട്ടത്. യുവതിയ്ക്ക് ശ്വസന നിയന്ത്രണം വശമുള്ളതിനാല്‍ ജീവനോടെ രക്ഷപ്പെട്ടു. യോഗാ അധ്യാപികയ്ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മറ്റൊരു യുവതി നല്‍കിയ ക്വട്ടേഷനാണ് ക്രൂരകൃത്യത്തിന് പിന്നില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതി അടക്കം 5 പേര്‍ അറസ്റ്റിലായി. ബിന്ദുവെന്ന യുവതിക്ക് തന്റെ
Kerala News

നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി.

നാല് വര്‍ഷ ഡിഗ്രി കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്സിറ്റി. ഒരു സെമസ്റ്ററില്‍ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപമുതല്‍ 1800 രുപ വരെ ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം 550 രൂപയായിരുന്നതാണ് ഇത്തവണ കുത്തനെ കൂട്ടിയത്. നാല് വര്‍ഷ ഡിഗ്രി കോഴ്സിന് പഠിക്കുന്ന കുട്ടികളെ പിഴിയാനാണ് കേരള യൂണിവേഴ്സിറ്റി തീരുമാനം.
Kerala News

വയനാട് ദുരന്തമേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്ത്: തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുതെന്ന് സിപിഐ

ചൂരല്‍മല-മുണ്ടക്കൈ ദുരന്ത മേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്തില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് സിപിഐ പരാതി നല്‍കി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ കൗണ്‍സിലാണ് പരാതി നല്‍കിയത്. നൂറുകണക്കിന് വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം പോലും ഇല്ലാതെ സേവനം ചെയ്തുവെന്ന് സിപിഐ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Kerala News

സന്ദീപ് വാര്യര്‍ സിപിഐയിലേക്ക്? വരവ് തള്ളാതെ സിപിഐ

ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്  പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു. സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു. സന്ദീപ്
Kerala News

വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.

കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തിൽ 28കാരനായ രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങള്‍
Kerala News

കേരള സ്കൂൾ കായികമേള; ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു

കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ നടന്നത് മൂന്ന് ഫൈനലുകൾ. ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിൻ്റെ കാർത്തിക് കൃഷ്ണ സ്വർണം നേടി. വിതുര ഗവൺമെന്റ്