ആലുവ തോട്ടുമുക്കത്ത് വൻ തീപിടുത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമിക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും
ചേലക്കര പിടിക്കുമെന്ന വ്യാമോഹം ചിലർ പരസ്യമായി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നവർ ന്യൂനപക്ഷങ്ങളെ അക്രമിക്കാൻ നേതൃത്വം നൽകുകയാണ്. രാജ്യത്ത് ക്രൈസ്തവ വിഭാഗം സംഘപരിവാർ അക്രമണം നേരിടുന്നു. ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം നൽകുകയാണ്
കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. ചെണ്ടമേളവുമായാണ് സീപ്ലയിനെ
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ പ്രശാന്ത് ഐഎഎസ്. ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. ജയതിലക് സ്വയം
കൊല്ലം: രോഗവും സാമ്പത്തിക ബാധ്യതയും മൂലം നാവായിക്കുളം സ്വദേശി അശ്വതിയും കുടുംബവും ദുരിതത്തിലാണ്. അര്‍ബുദ ബാധിതയായ അശ്വതിയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കണമെങ്കില്‍ സുമനസുകള്‍ കനിയണം. കാഴ്ച വൈകല്യമുള്ള ഭര്‍ത്താവിനും പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്കും ഒപ്പം കഴിയുന്ന വീടും ഇന്ന് ജപ്തി ഭീഷണിയിലാണ്. 27കാരിയായ അശ്വതിക്ക് ജീവിതം ഒരു ചോദ്യ ചിഹ്നമാണ്. വേദനകളില്‍ നിന്ന്
കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിന്റെ മൃതദേഹമാണ് പേരൂർ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേൽക്കുന്നത്. ഇയാളുടെ മുൻ സുഹൃത്തുക്കളാണ് കുത്തിയത്.
പാലക്കാട്ടെ നീലട്രോളി ബാഗ് വിവാദം സജീവമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് ഉറച്ച് പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. പണം ഇന്നോവാ കാറിലാണോ പെട്ടിയിലാണോ വന്നത് എന്നതല്ല പ്രശ്‌നമെന്നും എത്തിയ പണമാണ് കണ്ടെത്തേണ്ടതെന്നും സരിന്‍ പറഞ്ഞു. ബൂത്തിന് 30,000 എന്ന നിലയില്‍ പണം
ആലപ്പുഴ തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള
കൊല്ലം തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചത്. പ്രതികൾ യുവാവിനെ നഗ്നനാക്കിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും