നടിമാരുടെ കൂടെ വിദേശത്ത് കഴിയാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. ശ്യാം മോഹന്‍ എന്നയാളാണ് തട്ടിപ്പുകേസില്‍ പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വമ്പന്‍ ആസൂത്രണത്തോടെയാണ് ഇയാള്‍ നടിമാരുടെ പേരില്‍ തട്ടിപ്പുനടത്തിയത്. നടിമാര്‍ വിദേശ
തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഉമ്മാക്കി കാണിക്കേണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയില്‍ ഭരണഘടനയൊക്കെ ഉണ്ടല്ലോ എന്ന് പ്രശാന്ത് ചോദിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മറുഭാഗം കേള്‍ക്കുക എന്നതുപോലും
ഉഡുപ്പി: സ്ത്രീയേയും മക്കളേയും ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയിൽ. ഉഡുപ്പിയിലാണ് സംഭവം. കർണാടകയിലെ ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഏറെക്കാലമായി ബ്രഹ്മവാറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ
മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട്
തിരുവനന്തപുരം: വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക്
യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്. അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി. എന്നാൽ അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാർ. മലപ്പുറം അത്ലറ്റിക്സിൽ കിരീടം നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം സ്വദേശി അസീസാണ് മരിച്ചത്. 37 വയസായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പത്തനംതിട്ട: പരസ്യമായി പൊതുറോഡിൽ കേക്ക് മുറിച്ച് ജനന്മദിനാഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയിൽ. വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് അറസ്റ്റിലായത്. ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കൾക്കെതിരെ
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ് റസീക് എം(37) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ബോട്ടിന്റെ എഞ്ചിൻ റൂമിലെ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബാറ്ററിയില്‍ നിന്നുണ്ടായ സ്പാര്‍ക് മൂലം തീ ആളിപ്പടരുകയായിരുന്നു. പരിക്കേറ്റ