Home Archive by category Kerala News (Page 153)
Kerala News

ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ബെംഗളൂരു: ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്  ബന്ധുക്കൾ. മുപ്പത്തഞ്ചുകാരിയായ സ്നേഹ രാജനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് ഹരി എസ് പിള്ളയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ സ്നേഹ താമസിച്ചിരുന്നത്. മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയിൽ
Kerala News

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തബാധിതരോടുള്ള അനീതിയാണിത്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തബാധിത മേഖല പ്രധാനമന്ത്രി നേരിട്ട്
Kerala News

ഇ പി ജയരാജന്റെ ആത്മകഥ ഡി സി ബുക്‌സിന് പ്രസിദ്ധീകരണത്തിന് നല്‍കില്ല

ഇ പി ജയരാജന്റെ ആത്മകഥ ഡി സി ബുക്‌സിന് പ്രസിദ്ധീകരണത്തിന് നല്‍കില്ല. തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടാക്കിയതിനാലാണ് ഡിസി ബുക്‌സിനെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മകഥാ പ്രകാശനം പാര്‍ട്ടി ചടങ്ങാക്കി വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇ പി ജയരാജന്‍
Kerala News

എറണാകുളം പിറവം മുളക്കുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു.

എറണാകുളം പിറവം മുളക്കുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ(37) ആണ് മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണാപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ്
Kerala News

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. പിടികൂടപ്പെട്ട ആനകളെ
Kerala News

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി.

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്റെ സീറ്റില്‍ നിന്നാണ് ടിഷ്യു പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 8.452ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തില്‍ ഉടന്‍ തന്നെ ബോംബ് പൊട്ടുമെന്ന് സന്ദേശത്തിലുണ്ടായിരുന്നു. വിശദമായ പരിശോധനകള്‍ നടന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ടിഷ്യു
Kerala News

കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി.  വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ
Kerala News

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്.

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ഇരിപ്പിടത്തിന് അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ്
Kerala News

വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും
Kerala News

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.