Home Archive by category Kerala News (Page 146)
Kerala News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഒ പി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാനാണ് നീക്കം. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. നിലവിൽ ഒ പി ടിക്കറ്റിന് മെഡിക്കൽ കോളജിൽ ഫീസ് ഇല്ല. യോഗത്തിന്റെ അജണ്ടയുടെ പകർപ്പ് ലഭിച്ചു. നേരത്തെ ഫീസ് ഈടാക്കാൻ
Kerala News

ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു.

ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു. സന്നിധാനം പൊലീസ് ബാരക്കിൽ ഉറങ്ങുന്നതിനിടെ ആണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു ഉദ്യോ​ഗസ്ഥർ. ഇതിനിടെയാണ് എലിയുടെ കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. നിലവിൽ ചികിത്സ തേടിയ ഉദ്യോഗസ്ഥർ ഇന്ന് ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു. നേരത്തെ
Kerala News

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത് പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം
Kerala News

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്. 2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ
Kerala News

സ്വന്തം പ്രിയതമയെ കൈവിടാതിരുന്ന ശക്തിവേല്‍ സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍

ദൗര്‍ഭാഗ്യങ്ങള്‍ രോഗത്തിന്റെ രൂപത്തില്‍ വേട്ടയാടിയപ്പോഴും സ്വന്തം പ്രിയതമയെ കൈവിടാതിരുന്ന ശക്തിവേല്‍ സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍. ശരീരം തളര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയുടെ ഓപ്പറേഷനാണ് ഈ വരുന്ന 23ന്. നിങ്ങളുടെ ഒരു ചെറിയ കൈത്താങ്ങ് മതി, ഇന്ദുവിന്റെയും ശക്തിവേലിന്റെയും പ്രണയം ഇനിയും നിലനില്‍ക്കാന്‍. പാലക്കാട് നെന്മാറയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്
Entertainment Kerala News

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതിരുന്നു. ഇടവേള ബാബുവിനെതിരെ ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. സിനിമയിലെ
Kerala News

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു. സാദിഖലി തങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ നാട് തകര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക്
Kerala News

നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന പണം തട്ടിയ സംഘം ആറ്റിങ്ങലിൽ പിടിയിലായി.

തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന പണം തട്ടിയ സംഘം ആറ്റിങ്ങലിൽ പിടിയിലായി. ആറ്റിങ്ങലിലെ ജ്വല്ലറി ബിസിനസുകാരനായ ശ്യാമിന്, അഞ്ച് ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു, കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ്
Kerala News

സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം

സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില്‍ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്.
Kerala News Top News

നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ ഒരാഴ്ചവരെ ഫ്രീയായി ബോഡി വെയിറ്റ് & ഫാറ്റ് ചെക്കപ്പ്

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ ഒരാഴ്ചവരെ ഫ്രീയായി ബോഡി വെയിറ്റ് & ഫാറ്റ് ചെക്കപ്പ്  , കൺസൾട്ടേഷൻ , ഹെൽത്ത് അവയർനെസ്സ് & സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം : തീർത്തും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇവ രണ്ടും വീണ്ടെടുക്കാം. ആരോഗ്യ പ്രശ്നങ്ങളാൽ വർഷങ്ങളായി ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു