സംസ്ഥാനത്ത് റേഷന്‍ കട ഉടമകള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷന്‍ കട ഉടമകള്‍ കടകള്‍ അടച്ചിടുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കൊവീഡ് കാലത്ത് നല്‍കിയ കിറ്റ് കമ്മീഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുക,
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും 10.55 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ
ആലപ്പുഴ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗാർഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. സ്വാതിയും ഭർത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ താമസം. രാവിലെ
മംഗലാപുരം: ഉഡുപ്പി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഉഡുപ്പി വനമേഖലയിലെ ഹെബ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കർണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. അട്ടപ്പാടി, നിലമ്പൂർ, വയനാട് വനമേഖലയിൽ സജീവമായിരുന്നു ഇയാൾ. നിലവിൽ
ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പോലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍
ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളർന്ന് കിടപ്പിലാവുകയായിരുന്നു. ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തിൽ എലിവിഷം കഴിച്ച് മരണപ്പെട്ടിരുന്നു. ഒക്ടോബർ 21 നാണ്
വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു. നിരവധിപേർക്ക് പരുക്ക്. അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് ബസ് അപകടത്തില്‍പെടുന്നതിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല സീസണില്‍ എത്തുന്ന
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ, ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും.കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട്
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇന്ത്യ-പാക് സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. പാകിസ്താന്‍ മാരിടൈം ഏജന്‍സി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണിത്. പാക് കപ്പലിനെ പിന്തുടര്‍ന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം അരങ്ങേറിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി. ഞായറാഴ്ച
തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി പാലക്കാട്ടെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി