ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോയപ്പോള്‍ അവിടെയുള്ള ധാരാളം വോട്ടര്‍മാര്‍ ഇത്തവണ തങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യാന്‍ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഞങ്ങളുടെ വോട്ടുകള്‍ ,അതായത് സെക്യുലര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള
ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം
തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. കേസിൽ വാദം കേൾക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക്
കാസര്‍കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ ഇടതുസ്ഥാനാര്‍ത്ഥിയുടെ പരസ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി
ബെംഗളൂരു: ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരിയായ പ്രിയ വെന്തുമരിച്ചു. ഷോറൂമിലെ ഇലക്ട്രിക് സ്‌കൂട്ടറുകളും കത്തി നശിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും
കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന. ഇവർ വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായി പോലീസിനു വിവരം ലഭിച്ചു. വെള്ളൂരിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ്. എന്നാൽ കുറുവാ സംഘം എത്തി മോഷണം നടത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച
തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. പൂരം നടത്തിപ്പുമായോ തിരുവമ്പാടി
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് പറഞ്ഞു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു അലീന ,അഞ്ജന , അഷിത എന്നിവർ മകളെ
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബോളിവുഡിൽ അരങ്ങേറ്റം
ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.