ഹൈദരാബാദ്: പ്രണയം നടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് നിയമവിദ്യാര്‍ത്ഥിനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരമായ
മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുത്തേക്കും. കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെയാണെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും പൊലീസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേസെടുക്കാന്‍
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 21ന് തെക്കൻ ആൻഡമാൻ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്
തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ
ആലപ്പുഴ: ജീത്തു ജോസഫിന്റെ സംവിധാനത്തിൽ, മോഹൻലാൽ നായകനായി, ‘ദൃശ്യം’ സിനിമ ഇറങ്ങിയത് 2013ലാണ്. അതിൽ മോഹൻലാലിനെ കഥാപാത്രമായ ജോർജ്കുട്ടി അതിവിദഗ്ധമായാണ് കൊലപാതകം ഒളിപ്പിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നതും അതീവ സൂഷ്മമായിത്തന്നെ. പിന്നീട് കേരളത്തിലും അല്ലാതെയും നടന്ന പലതരം കുറ്റകൃത്യങ്ങൾക്കും ഈ സിനിമ പ്രചോദനമായെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. . അതിൽ
ഇടുക്കി: തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അനൂപ് എന്നയാൾ ഓടി രക്ഷപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ് നാട്ടിലെ
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മലയിൻകീഴ് മൊട്ടമുഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ബന്ധുക്കൾ കനിവ് 108
പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എൻഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വയനാട്ടിൽ പോളിങ് കുറഞ്ഞത് കോൺഗ്രസിനെതിരായ വികാരമാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട്