വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലം നാളെ അറിയാം. ഇനി മണിക്കൂറുകള്‍ മാത്രമുള്ള ഫലത്തിന് വേണ്ടി മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഈ മാസം 13നായിരുന്നു വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പാലക്കാട് രഥോത്സവം കാരണം വോട്ടെടുപ്പ് 20നായിരുന്നു നടത്തിയത്. പാലക്കാട് ഇത്തവണ 70.51 ശതമാനം
ഇടുക്കി: വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുൽത്താന്‍(29) ആണ് വാഹന പരിശോധനയ്ക്കിടെ തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡില്‍ വെച്ചാണ് റെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. എംകെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, അനുജന്‍ ഷാനവാസ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തിയാണ് അക്രമികള്‍ സ്വര്‍ണം കവര്‍ന്നത്. അക്രമികള്‍ സഞ്ചരിച്ച
മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. വിവാദ ഭൂമിയില്‍ സര്‍വെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാളത്തെ ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഭൂമിയില്‍ ആര്‍ക്കൊക്കെ കൈവശാവകാശം ഉണ്ടെന്ന് ഉള്‍പ്പെടെ സര്‍വെയിലൂടെ അറിയണമെന്ന് വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വെ നടത്തിയേക്കുമെന്നാണ് സൂചന.
തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളി രംഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമെന്ന് സിപിഐ വനിതാ കൗൺസിലർ ബീന മുരളി ആരോപിച്ചു. തൃശ്ശൂർ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടനും അധ്യാപകനുമായ മുക്കണ്ണ് അബ്ദുള്‍ നാസര്‍ (നാസര്‍ കറുത്തേനി) അറസ്റ്റില്‍. നാസര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വണ്ടൂര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. സംഭവത്തില്‍ നാസറിനെ പൊലീസ് അറസ്റ്റ്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിന്റെ ഹര്‍ജി. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. ഇന്ന് രാത്രിയാണ് സംഭവം നടന്നത്. കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന്
കോഴിക്കോട് വടകരയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചത് അറിഞ്ഞ് എത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അപകടത്തില്‍പ്പെട്ടത് സ്വന്തം മകളാണെന്ന് തെറ്റിദ്ധരിച്ചാണ് വയോധികന്‍ കുഴഞ്ഞുവീണത്. ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞദിവസം വൈകിട്ടാണ്, പാലോളിപ്പാലം സ്വദേശി ഷര്‍മിളയെ ട്രെയിന്‍ തട്ടുന്നത്. ഷര്‍മിള സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.