ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസടുത്തത്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി
കേന്ദ്ര ബജറ്റിൽ മധ്യവർഗ ഉപഭോഗം പരിപോഷിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്കിൻ്റെ പണ നയ അവലോകന യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം. അഞ്ച് വർഷത്തിനിടെ ആദ്യമായി കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഇതിലൂടെ നാല് വർഷത്തിനിടെയിലെ താഴ്ന്ന വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാവുമെന്നാണ്
വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളു. ദുരന്തമേഖലയിലെ വീട് വാടകക്ക് നൽകിയിരിക്കുകായാണെങ്കിൽ വാടകക്കാരന് പുതിയ വീടിന്
കണ്ണൂര്‍: എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയ യുവാവ് പൊലീസ് ജീപ്പെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു. കണ്ണൂർ ഇരിക്കൂറിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. സിസിടിവി മറയ്ക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് ആസ്ഥാനത്ത് സന്ദേശമെത്തിയതാണ് കളളന് വിനയായത്. മോഷണ ശ്രമത്തിന്‍റെയും പൊലീസെത്തിയതോടെ കള്ളൻ ഓടി രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അര്‍ധരാത്രി പന്ത്രണ്ടരയോടെ ഇരിക്കൂര്‍ ടൗണിലെ
തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നാൽ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങൽശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. എ ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ ഉയരുകയും ഇത് പിന്നീട് ചൂഷണങ്ങളിലേക്ക് വഴി
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നതത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി
കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വളരെ
തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ്
മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് സജീർ കൈഞെരമ്പ് മുറിച്ച്