Home Archive by category Kerala News (Page 138)
Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി
Kerala News Top News

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി
Kerala News

ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സാബിറാസ് കപ്പക്കടവ് മുഹമ്മദ് സാദിഖ് (59), തോട്ടട ഭഗവതിമുക്ക് ബൈത്തുല്‍ ഷാര്‍മിന സലിം എന്ന കല്ലിങ്ങല്‍ സലിം (54), കണ്ണൂര്‍
Kerala News

വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍.

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ രാത്രിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ ബസിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. ബസിന്‍റെ മുൻഭാഗത്ത് കാട്ടാന ആക്രമിച്ചെങ്കിലും ഉടൻ തന്നെ ബസ് പിന്നിലേക്ക് എടുത്തു. ഇതോടെ അല്‍പ്പസമയത്തിനുശേഷം
Kerala News

തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടൽ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാൾ പിടിയിലായത്. രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച് മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി
Kerala News

ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

പാലക്കാട്: ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അത് നൂറ് ശതമാനം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകും. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകുമെന്നും എട്ടായിരം മുതൽ പതിനായിരം വരെ വോട്ടുകൾ പാലക്കാട് നഗരസഭ
Kerala News

പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ.

പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. ആശങ്കയില്ലെന്നും കണക്കുകൾ ഭദ്രമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ അഞ്ച് റൗണ്ടിൽ പിടിച്ചു നിൽക്കും. 10,11 റൗണ്ടിൽ ലീഡിലേക്ക് വരും. അവസാന റൗണ്ടിൽ വിജയിക്കുമെന്നും സരിൻ ഉറപ്പിക്കുന്നു. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ
Kerala News

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ട്. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ നൽകുന്ന നിറഞ്ഞ പുഞ്ചിരിയിൽ ഉണ്ട്. ന​ഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ​ഗ്രൗണ്ടിൽ
Kerala News

ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് ആയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. കഴി‌ഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗർഭിണിയായ
Kerala News

വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി.

തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗൈഡുമായ ഡോ.അസീസ് തരുവണക്കെതിരെയാണ് നടപടി. സര്‍വകലാശാല ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍