തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിര്‍ബന്ധമാക്കി. ഗതാഗത
തൃശൂരിൽ പൊലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് പുഴക്കൽ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നീട് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിത്തുൾപ്പെടെ നാലുപേരെ പൊലീസ് റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. തർക്കം
ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് തുടരുകയാണ്.പുലർച്ചെ നട തുറന്ന ആദ്യ മണിക്കൂറുകളിലായിരുന്നു കൂടുതൽ ഭക്തർ. വൈകിട്ട് ആറുമണിവരെ അറുപതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. സ്‌പോട്ട് ബുക്കിംഗ് ചെയ്ത് വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തുടര്‍ച്ചയായി തത്സമയ ബുക്കിംഗ് എണ്ണം പതിനായിരം കടന്നു. വെര്‍ച്വല്‍ ക്യുവിന് ഒപ്പം പരമാവധി തീര്‍ത്ഥാടകരെ സപോട്ട് ബുക്കിംഗ് വഴിയും
പാലക്കാട് യുഡിഎഫ് ജയിച്ചത് അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ എങ്ങനെയാണ് ജയിച്ചതെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറയുന്നു. എന്നാൽ എസ്.ഡി.പി.ഐ , ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് വാങ്ങിയെന്ന് വി.കെ ശ്രീകണ്oൻ ഇന്ന് പറഞ്ഞു. ആർ.എസ്.എസിന്റെ മറുവശമാണ് ജമാഅത്തെ
കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. കോടതിയലക്ഷ്യ കേസില്‍ 29ന് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. ചീഫ് സെക്രട്ടറിയും എറണാകുളം പാലക്കാട് ജില്ലാ കളക്ടര്‍മാരും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെയും
കോഴിക്കോട് : ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ
തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിവാദം. പതാക ഉയർത്തുന്നതിനിടെ കുരങ്ങിയ കയർ നേരെയാക്കാൻ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം. നെയ്യാറ്റിൻകരയിലെ സ്കൂളിൽ വച്ചായിരുന്നു ചടങ്ങ്. പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ കയറ്റിയത്.
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് കസ്റ്റഡി. ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന്
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.