ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്. അതേസമയം പന്ത്രണ്ടു വിളക്കിന്റെ
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും; പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട മുതൽ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിനു സമീപം വഴി
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ രണ്ടുപേർ പിടിയിലായി. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്.
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ. ഓംപ്രകാശിന്റെയും ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ തുടർനടപടിയില്ല. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ. ഓംപ്രകാശിന്റെയും ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ തുടർനടപടിയില്ല. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം
തിരുവനന്തപുരം: ആഴ്ചയിൽ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 9.35-ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സർവീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി. വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാം ആണ് നിർദേശം നൽകിയത്. മൊഴികളിൽ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോർട്ട് മടക്കിയത്. കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ആണ് റിപ്പോർട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ
പാലക്കാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു. വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു. ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്ന് പൊലീസ്
തിരുവനന്തപുരം കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്, സഹോദരൻ ശ്രീനാഥ് എന്നിവർ പിടിയിലായി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കടയിലെ


















