തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും. അധ്യാപകര്‍ക്കായി സര്‍ക്കാര്‍
സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾ. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി. സിഎസ്ആർ ഫണ്ട്
കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ
കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ചു.
പാലക്കാട് വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. 62 പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കാണികൾ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
വാൽപ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൈക്കിൾ ബൈക്കിൽ നിന്ന് വീഴുകയും എണീറ്റുനിന്നതോടെ വീണ്ടും ആന ആക്രമിക്കുകയുമായിരുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുപത്രിയിലും പിന്നീട് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശയാണ് ചോദ്യം ചെയ്യലിൽ പ്രതി പങ്കുവെച്ചത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞു. ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും പ്രതി
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരും ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസടുത്തത്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു. നടി ഹണി റോസ് നൽകിയ പരാതിയിൽ
കേന്ദ്ര ബജറ്റിൽ മധ്യവർഗ ഉപഭോഗം പരിപോഷിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്കിൻ്റെ പണ നയ അവലോകന യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം. അഞ്ച് വർഷത്തിനിടെ ആദ്യമായി കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഇതിലൂടെ നാല് വർഷത്തിനിടെയിലെ താഴ്ന്ന വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാവുമെന്നാണ്